dharna

കിളിമാനൂർ:കിളിമാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കിളിമാനൂർ പുതിയകാവ് ഹെഡ് പോസ്റ്റോഫീസിന് മുന്നിലായി ഇന്ധന-പാചകവാതക വിലവർദ്ധനയ്ക്കെതിരെ സംഘടിപ്പിച്ച ധർണ കെ.പി.സി.സി വൈസ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കിളിമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് പി.സി.വിഷ്ണുനാഥ് എം.എൽ.എ നടത്തിയ സൈക്കിൾ റിക്ഷ പ്രകടനത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.കെ.ഗംഗാധര തിലകൻ, കെ.പി.സി.സി അംഗം എൻ.സുദർശനൻ, ഡി.സി.സി ഭാരവാഹികളായ എ.ഷിഹാബുദ്ദീൻ, പി.സൊണാൾജ്, എൻ.ആർ.ജോഷി, ജില്ലാ പഞ്ചായത്തംഗം ജി.ജി.ഗിരികൃഷ്ണൻ, എസ്.രാജേന്ദ്രൻ, ചെറുനാരകംക്കോട് ജോണി എന്നിവർ പങ്കെടുത്തു.