dulquer-salmaan

ദുൽഖർ സൽമാൻ നായകനാകുന്ന ത്രിഭാഷാ ചിത്രത്തിന് വേണ്ടി ഹൈദരാബാദിലെ അന്നപൂർണാ സ്റ്റുഡിയോയിൽ പടുകൂറ്റൻ സെറ്റൊരുങ്ങി. ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ ഈ സെറ്റിൽ പുരോഗമിക്കുകയാണ്.കൃഷ്ണഗാഡി വീരഗാഥ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ഹാനു രാഘവപുഡി സംവിധാനം ചെയ്യുന്ന ചിത്രം പറയുന്നത് 1964 കാലഘട്ടത്തിലെ ഒരു പ്രണയകഥയാണ്. ലെഫ്‌റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത് .സ്വപ്ന സിനിമയുടെ ബാനറിൽ പ്രിയങ്കാദത്തും സ്വപ്നാദത്തും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ദുൽഖറിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായ മഹാനടി നിർമ്മിച്ചതും ഈ ബാനറാണ്. വിശാൽ ചന്ദ്രശേഖറിന്റേതാണ് സംഗീതം.കാശ്മീരിലാണ് ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം പൂർത്തിയായത്.