ആര്യനാട്:പിഞ്ചു മക്കളെ പീഡിപ്പിച്ചു കൊല്ലുന്ന അധോലോക മയക്കു മരുന്ന് മാഫിയക്കെതിരെ യൂത്ത് കോൺഗ്രസ് ആര്യനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പറണ്ടോട്ട് നടത്തിയ പകൽ പന്തം പ്രതിഷേധ പരിപാടി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അരുൺരാജ് ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് ആര്യനാട് മണ്ഡലം പ്രസിഡന്റ് ആദർശ് കോട്ടയ്ക്കകം അദ്ധ്യക്ഷത വഹിച്ചു.യൂത്ത് കെയർ കോർഡിനേറ്റർ ഫൈസൽ,ഗ്രാമ പഞ്ചായത്തംഗം കെ.കെ.രതീഷ്, ബ്ലോക്ക് മെമ്പർ എ.എം.ഷാജി, മുൻ നിയോജക മണ്ഡലം പ്രസിഡന്റ് പീരു മുഹമ്മദ്, മുൻ മണ്ഡലം പ്രസിഡന്റ് സനൂപ്, വാർഡ് മെമ്പർ പ്രതാപൻ,മുൻ മണ്ഡലം പ്രസിഡന്റ് മണ്ണാറം പ്രദീപ്, സെക്രട്ടറി ഷിബിൻ,ഷംനാദ്,അരുൺ സാബു,അജ്മൽ, ആഷിഖ്, മുനീർ, നസറുള്ള തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ..............യൂത്ത് കോൺഗ്രസ് ആര്യനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പറണ്ടോട്ട് നടത്തിയ പകൽ പന്തം പ്രതിഷേധ പരിപാടി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അരുൺരാജ് ഉദ്ഘാടനം ചെയ്യുന്നു