പൂവാർ: എ.ടി.എം കൗണ്ടറിൽ പണമെടുക്കൽ കയറിയപ്പോൾ കിട്ടിയ 10000 രൂപ തിരിച്ചുനൽകി പൂവാർ സ്വദേശി മുതുക്കുപ്ലാവിളയിൽ ശ്രീധരൻ. കഴിഞ്ഞ ദിവസം പൂവാർ ബസ്സ്റ്റാൻഡ് ജംഗ്ഷനിലെ എസ്.ബി.ഐ എ.ടി.എം ൽ നിന്നും പണം ലഭിച്ചത്.എ.ടി.എം കൗണ്ടറിൽ കാർഡ് ഇടാൻ ശ്രമിക്കുമ്പോൾ രൂപ പുറത്തേക്ക് വരുന്ന ഭാഗത്ത് 500 രൂപയുടെ 20 നോട്ടുകൾ തള്ളി നിൽക്കുന്നത് ശ്രദ്ധയിൽ പെടുകയായിരുന്നു. കൗണ്ടറിന്റെ ഉള്ളിലുള്ള മറ്റൊരു എ.ടി.എമ്മിൽ നിന്നും തനിക്ക് ആവശ്യമായ തുക പിൻവലിച്ച ശേഷം പൂവാർ ഗ്രാമ പഞ്ചായത്ത് അംഗം സജയകുമാറിനെ ശ്രീധരൻ വിവരം അറിയിച്ചു. ഉടൻ തന്നെ സജയകുമാർ പൂവാർ പൊലീസിനെയും എസ്.ബി.ഐ പൂവാർ ബ്രാഞ്ച് മാനേജരേയും വിവരം അറിയിച്ചു. ശ്രീധരൻ പൊലീസിന് കൈമാറിയ തുക അവിടെ എത്തിയ എസ്.ബി.ഐ ബ്രാഞ്ച് മാനേജരെ ഏല്പിക്കുകയും ചെയ്തു.എ.ടി.എമ്മിൽ പണം പിൻവലിക്കാൻ ശ്രമിച്ചയാൾ തുക പുറത്തേക്ക് വരാൻ വൈകിയതിനാൽ കൗണ്ടറിൽ പണം ഇല്ലന്ന് തെറ്റിദ്ധരിച്ചതാകാം കാരണമെന്നാണ് നിഗമനം.
ഫോട്ടോ: ശ്രീധരന് എ.ടി.എമ്മിൽ നിന്നും കിട്ടിയ 10000 രൂപ പൂവാർ പോലീസ് സ്റ്റേഷനിൽ വച്ച് എസ്.ബി.ഐ ബ്രാഞ്ച് മാനേജർക്ക് കൈമാറുന്നു. ഗ്രാമ പഞ്ചായത്ത് അംഗം സജയകുമാർ സമീപം