മഞ്ജുവാര്യർ ചിത്രമായ ചതുർമുഖത്തിന്റെ മേക്കിങ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. അതിസാഹസികമായ രംഗങ്ങളിൽ ഡ്യൂപ്പിനെ ഉപയോഗിക്കാതെ മഞ്ജുവാര്യർ അഭിനയിക്കുന്നത് വിഡിയോയിൽ കാണാം. റോപ്പ് ശരീരത്തിൽ കെട്ടി വായുവിലൂടെ ഉയർന്നു പൊങ്ങുന്നുണ്ട്. രഞ്ജിത്ത് കമലശങ്കർ, സലിൽ വി. എന്നീ നവാഗതർ സംവിധാനം ചെയ്ത ചിത്രം ഏപ്രിൽ 8നാണ് തിയേറ്ററിൽ എത്തിയത്. ജൂലായ് 9ന് ചിത്രം സീ 5 പ്ളാറ്റ്ഫോമിലൂടെ ഒ.ടി.ടി റിലീസായും എത്തി. പ്രേക്ഷകശ്രദ്ധയും നിരൂപണ പ്രശംസയും ചിത്രത്തിന് ലഭിച്ചിരുന്നു.മഞ്ജു വാര്യർ പ്രൊഡക്ഷൻസിന്റെ പങ്കാളിത്തത്തിലാണ് ചതുർമുഖം നിർമിച്ചത്.സണ്ണി വയ്ൻ, അലൻസിയർ, നിരഞ്ജന അനൂപ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ