ആര്യനാട്:മീനാങ്കൽ ട്രൈബൽ ഹൈസ്കൂളിൽ ഹയർ സെക്കൻഡറി അനുവദിക്കണമെന്ന് എ.ഐ.വൈ.എഫ് മീനാങ്കൽ യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു.സി.പി.ഐ സംസ്ഥാന കൗൺസിലംഗം മീനാങ്കൽ കുമാർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.പദ്മകുമാർ അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ്, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി ഷിജു പുറുത്തിപ്പാറ,മേഖല കമ്മിറ്റി അംഗങ്ങളായ അൻഷാദ്,രതീഷ്,സന്തോഷ്‌ ഉരുളുകുന്ന്,എ.ഐ.ടി.യു.സി ജില്ലാ കൗൺസിലംഗം മീനാങ്കൽ സന്തോഷ്‌,പി.എൽ.പ്രസാദ്,അരുൺ,ദീപു എന്നിവർ സംസാരിച്ചു മീനാങ്കൽ യൂണിറ്റ് ഭാരവാഹികളായി ഷിബു (പ്രസിഡന്റ്‌),നിജു,സജിനി (വൈസ് പ്രസിഡന്റുമാർ),ദീപു (സെക്രട്ടറി),വിനീഷ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.പുതുതായി രൂപീകരിച്ച പന്നിക്കുഴി യൂണിറ്റിന്റെ ഭാരവാഹികളായി പദ്മകുമാർ (പ്രസിഡന്റ്‌),അരവിന്ദ്,അനീഷ് (വൈസ് പ്രസിഡന്റുമാർ),അരുൺ(സെക്രട്ടറി),ജിഷ്ണു,അപർണ(ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെയും തിരഞ്ഞെടുത്തു.