മുടപുരം: ഇന്ധന, പാചകവാതക വിലവർദ്ധനയ്ക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജ്യവ്യാപകമായി നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കൂന്തള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇരട്ടകലിങ്ക് പെട്രോൾ പമ്പിനു മുന്നിലും കിഴുവിലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി കുറക്കടയിലെ പെട്രോൾ പമ്പിനു മുന്നിലും പ്രതിഷേധിക്കുകയും ഒപ്പുശേഖരണം നടത്തുകയും ചെയ്തു. രണ്ടു കേന്ദ്രങ്ങളിലും ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ. വിശ്വനാഥൻ നായർ ഉദ്ഘാടനം ചെയ്തു. കൂന്തള്ളൂർ മണ്ഡലം പ്രസിഡന്റ് കിഴുവിലം ബിജു, കിഴുവിലം മണ്ഡലം പ്രസിഡന്റ് കിഴുവിലം രാധാകൃഷ്ണൻ, ജി.എസ്.ടി.യു മുൻ സംസ്ഥാന പ്രസിഡന്റ് ജെ. ശശി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഹാഷിം, മണ്ഡലം വൈസ് പ്രസിഡന്റ് സജ്ജാദ് കൂന്തള്ളൂർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷമീർ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജു, കിഴുവിലം പഞ്ചായത്ത് പാർലമെന്ററി പാർട്ടി നേതാവ് അനന്തകൃഷ്ണൻ നായർ, പഞ്ചായത്ത് മെമ്പർമാരായ കടയറ ജയചന്ദ്രൻ, സെലീന, കിഴുവിലം സർവീസ് സഹകരണ ബാങ്ക് ഭരണ സമിതിയംഗങ്ങളായ സുദേവൻ, സുദർശനൻ, കോൺഗ്രസ്സ് നേതാക്കളായ നവാസ്, ജയശ്രീ, സബീർ, സംഗീതാ മുരുകൻ, അനിൽ, സജി, യൂത്ത് കോൺഗ്രസ് നേതാക്കളായ ആസിഫ്, അജയ് എന്നിവർ പങ്കെടുത്തു.