ഇന്ത്യൻ ക്രിക്കറ്റ് മുൻ നായകനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാവുന്നു. ഹിന്ദിയിൽ ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ച് കുറച്ചുദിവസങ്ങൾക്കകം കൂടുതൽ വിവരം വെളിപ്പെടുത്തുമെന്ന് ഗാംഗുലി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ഗാംഗുലിയുടെ കഥാപാത്രത്തെ രൺബീർ കപൂർ അവതരിപ്പിക്കുമെന്നാണ് വിവരം. രൺബീറിന്റെ പേര് ഗാംഗുലി നിർദ്ദേശിച്ചതായി സൂചനയുണ്ട്. എന്നാൽ മറ്റു രണ്ടു താരങ്ങൾ കൂടി പരിഗണനയിലുണ്ട്. 200 മുതൽ 250 കോടി വരെ ചെലവിലാണ് ചിത്രം ഒരുങ്ങുന്നത്. പ്രീ പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായാൽ ഉടൻ തന്നെ സിനിമയുടെ ചിത്രീകരണം തുടങ്ങും.