തിരുവനന്തപുരം: സംയോജിത പട്ടികവർഗ വികസന പ്രോജക്ട് ഓഫിസിനു കീഴിൽ ജില്ലയിൽ 2021-22 അദ്ധ്യായന വർഷം പുതുതായി ആരംഭിക്കുന്ന സാമൂഹ്യ പഠനമുറി സെന്ററുകളിൽ ഫെസിലിറ്റേറ്റർമാരെ നിയമിക്കുന്നു. ഓൺലൈൻ പഠനം അടിയന്തരമായി നടപ്പിലാക്കുന്നതിനായി നെടുമങ്ങാട്, വാമനപുരം മേഖലകളിലെ 14 സാമൂഹ്യ പഠനമുറി സെന്ററുകളിലേക്കാണ് നിയമനം. പട്ടികവർഗ ഉദ്യോഗാർത്ഥികൾക്ക് അതത് സാമൂഹിക പഠനമുറി സെന്ററുകളിലേക്ക് മുൻഗണ ലഭിക്കും. പാങ്ങോട് കാക്കോട്ടുകുന്ന്, ചെട്ടിയെക്കൊന്നകയം, പെരിങ്ങമ്മല ഈയ്യക്കോട്, പന്നിയോട്ടുകടവ്, കുറുപ്പൻകാല, ഇലഞ്ചിയം, നന്ദിയോട് വട്ടപ്പൻകാട്, വലിയകുളം മലയടി ഓപ്പൺഹാൾ,തൊളിക്കോട് കണിയാരംകോട്,ചമ്പോട്ടുംപാറ, ചെരുപ്പാണി,വിതുര നെട്ടയം,ആറ്റുമൺപുറം,കല്ലുപാറ എന്നിവിടങ്ങളിലേയ്ക്കാണ് ഫെസിലിറ്റേറ്റർമാരെ നിയമിക്കുന്നതെന്ന് പ്രോജക്ട് ഓഫിസർ അറിയിച്ചു.