തിരുവനന്തപുരം:കൊവിഡിന്റെ പശ്ചാത്തലത്തിൽ ബ്യൂട്ടി പാർലറുകൾ തുറക്കാനാവാതെ ദുരിതത്തിലകപ്പെട്ട ബ്യൂട്ടീഷ്യൻസിന്റെ പ്രശ്നങ്ങളിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ കൂട്ടായ്മയായ ബ്യൂട്ടീഷൻസ് കർമ്മസമിതി സെക്രട്ടേറിയറ്റ് പടിക്കൽ ധർണ നടത്തി. 'ജീവിക്കാനായി തെരുവ് സമരം' എന്ന പരിപാടി പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ ഉദ്ഘാടനം നിർവഹിച്ചു. വായ്പ അടവുകൾ മുടങ്ങിയും അന്നം വഴിമുട്ടിയും ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന ബ്യൂട്ടിഷ്യൻസിനെ സർക്കാർ കൈവിടരുതെന്ന് രഞ്ജു രഞ്ജിമാർ അഭ്യർത്ഥിച്ചു.ഷൈമ റാണി അദ്ധ്യക്ഷയായി. ഡോ.കമറുന്നിസ റാവു,സ്മിത സുനിൽ, സിജ, പ്രീത രാജേഷ്,അനിത,സവിത,നസീറ തുടങ്ങിയവർ പങ്കെടുത്തു.