തിരുവനന്തപുരം: കുടിശിക തുക നൽകാതെ നെയ്‌ത്തുവ്യവസായത്തെ സർക്കാർ ബോധപൂർവം തകർക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. കേരള കൈത്തറി തൊഴിലാളി കോൺഗ്രസ് സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെയ്‌ത്തുതൊഴിലാളികൾക്ക് അടിയന്തരമായി ധനസഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൈത്തറി തൊഴിലാളി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ജി. സുബോധൻ അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, നേതാക്കളായ വണ്ടന്നൂർ സദാശിവൻ, കുഴിവിള ശശി, എൻ.എസ്. ജയചന്ദ്രൻ, പെരിങ്ങമ്മല ബിനു, പയറ്റുവിള മധു, മംഗലത്തുകോണം തുളസീധരൻ തുടങ്ങിയവർ സംസാരിച്ചു.