കല്ലമ്പലം :ഒറ്റൂർ സർവീസ് സഹകരണ ബാങ്കിൽ ഓണത്തിനു ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് ഡി.കാന്തിലാൽ അദ്ധ്യക്ഷത വഹിച്ചു.ബാങ്ക് സെക്രട്ടറി വി. അനിൽകുമാർ നന്ദി പറഞ്ഞു.സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ.രാമു,ജില്ലാ കമ്മിറ്റി അംഗം അഡ്വ.എസ്. ഷാജഹാൻ,മുൻ ജില്ലാ കമ്മിറ്റി അംഗം അഡ്വ.എസ്.സുന്ദരേശൻ,ജില്ലാ പഞ്ചായത്ത് അംഗം പ്രിയദർശനി,വർക്കല ബ്ലോക്ക് പ്രസിഡന്റ് അഡ്വ.സ്മിത സുന്ദരേശൻ,ഒറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ബീന,ബോർഡ് മെമ്പർമാർ,പഞ്ചായത്ത് മെമ്പർമാർ, ബാങ്ക് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.