july13b

ആറ്റിങ്ങൽ: കെ.എസ്.ടി.എ സംസ്ഥാന വ്യാപകമായി നടപ്പിലാക്കി വരുന്ന " വീട്ടിലൊരു വിദ്യാലയം " പദ്ധതിയുടെ ആറ്റിങ്ങൽ സബ് ജില്ലാ ഉദ്ഘാടനം ഒ.എസ്. അംബിക എം.എൽ.എ നിർവഹിച്ചു. കെ.എസ്.ടി.എ അംഗങ്ങൾ വാങ്ങി നൽകിയ ഓൺലൈൻ പഠനസാമഗ്രികൾ എം.എൽ.എ വിതരണം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി എസ്. സതീഷ്കുമാർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ. ബൈജു, ബി.എസ്. ഹരിലാൽ സബ്ജില്ലാ വൈസ് പ്രസിഡന്റ് കെ. അനിൽകുമാർ,​ സബ്ജില്ലാസെക്രട്ടറി വി. സുഭാഷ് സബ്ജില്ലാ കമ്മിറ്റി അംഗം വി.എൻ. കവിത എന്നിവർ സംസാരിച്ചു.