മലയിൻകീഴ് :കുന്നംപാറ കോൺഗ്രസ് വാർഡ് കമ്മിറ്റി പ്രസിഡന്റും സാമൂഹിക പ്രവർത്തകനായ അനിൽകുമാറിന് വലിയറത്തല മണ്ഡലം കമ്മിറ്റി സ്വരൂപിച്ച ചികിത്സാ സഹായകമായ 1,12,001 രൂപ പ്രതിപക്ഷ നേതാവ് അഡ്വ.വി.ഡി സതീശൻ അനിൽ കുമാറിന്റെ വസതിയിലെത്തി കൈമാറി.മണ്ഡലം പ്രസിഡന്റ് മലവിള ബൈജുവിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി.പ്രസിഡന്റ് നെയ്യാറ്റിന്‍കര സനൽ,കെ.പി.സി.സി അംഗം മലയിൻകീഴ് വേണുഗോപാൽ,പള്ളിച്ചൽ ഫാർമേഴ്സ സഹകരണ ബാങ്ക് പ്രസിഡന്റ് എം.മണികണ്ഠൻ,ഡി.സി.സി.ജന: സെക്രട്ടറിമാരായ എം.ആർ.ബൈജു,അഡ്വ.ആർ.ആർ.സജ്ഞയ്കുമാർ,എസ്.ശോഭനകുമാരി,ബ്ലോക്ക് പ്രസിഡന്റ് എ.ബാബുകുമാർ,ഡി സി.സി.അംഗം ജി.പങ്കജാക്ഷൻ,മലയിൻകീഴ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രസന്നകുമാർ,എം.ജി.സുര,ജി.അനിൽകുമാർ, മനോഹരൻ, അയ്യപ്പൻ, അശോകൻ,സുനിത,ഷൈജു,ഷാജി,മലയിൻകീഴ് ഗോപൻ, നക്കോട് അരുൺ,വേണു,ബാലചന്ദ്രൻ നായർ,സുമേഷ്, ബിനു എന്നിവർ സംസാരിച്ചു.
caption കോൺഗ്രസ് വാർഡ് കമ്മിറ്റി പ്രസിഡന്റ് അനിൽകുമാറിന് പ്രതിപക്ഷ നേതാവ് അഡ്വ.വി.ഡി സതീശൻ ചികിത്സാ സഹായം നൽകുന്നു