sec

തിരുവനന്തപുരം: ഇന്ന് നടക്കേണ്ടിയിരുന്ന പതിവ് മന്ത്രിസഭായോഗം നാളെ രാവിലെ 10ന് നടക്കും.

മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരുമായുള്ള ചർച്ചകൾക്ക് ശേഷം ഇന്നാണ് മടങ്ങിയെത്തുക. 21ന് ബക്രീദ് ആയതിനാൽ നിയമസഭാസമ്മേളനം തുടങ്ങുന്നത് 22ലേക്ക് മാറ്റുന്നതടക്കമുള്ള കാര്യങ്ങൾ നാളത്തെ മന്ത്രിസഭായോഗത്തിൽ പരിഗണിച്ചേക്കും.