നെയ്യാറ്റിൻകര: ഫ്രാനിന്റെ നേതൃത്വത്തിൽ ബഹുമുഖ പ്രതിഭയായിരുന്ന അഡ്വ. തലയൽ എസ്. കേശവൻ നായരുടെ ആറാം ചരമവാർഷികത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഫ്രാൻ കേന്ദ്ര കമ്മിറ്റി ഓഫീസിൽ നടന്ന യോഗം നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ. രാജ്മോഹൻ ഉദ്ഘാടനം ചെയ്തു. ഫ്രാൻ പ്രസിഡന്റ് എൻ.ആർ.സി നായർ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്ക്ളിൻ, കൗൺസിലർമാരായ കൂട്ടപ്പന മഹേഷ്, മഞ്ചത്തല സുരേഷ്, ഫ്രാൻ ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ, ഭാരവാഹികളായ ടി. മുരളിധരൻ, അഡ്വ. തലയൽ പ്രകാശ്, എം. രവീന്ദ്രൻ, ജി. പരമേശ്വരൻ നായർ, എസ്. മോഹനകുമാർ, സജൻ ജോസഫ് എന്നിവർ പങ്കെടുത്തു.
ഗാന്ധിമിത്ര മണ്ഡലം മരുതത്തൂർ ഉപസമിതിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ യോഗം അഡ്വ. ബി. ജയചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. ബിനു മരുതത്തൂർ, ആറാലുംമൂട് ജിനു, ക്യാപ്റ്റൽ വിജയൻ, കെ.കെ. ശ്രീകുമാർ, മണലൂർ ശിവ പ്രസാദ് എന്നിവർ പങ്കെടുത്തു.