ssss

തിരുവനന്തപുരം: നിർദ്ദന കുടുംബങ്ങളെ കരകയറ്റുന്നതിലും വീട്ടമ്മമാരുടെ പെൻഷൻ കാര്യത്തിലും അനുഭാവ പൂർവം നടപടിയെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് സാമൂഹ്യ പിന്നാക്ക മുന്നണി സംസ്ഥാനകമ്മിറ്റി യോഗം വിലയിരുത്തി.

തീയ്യസഭ ഉൾപ്പെടെ പതിനഞ്ചോളം സംഘടനകളും വിവിധ സഭകളും ഉൾപ്പെടുന്ന മുന്നണി ഇടതുസർക്കാരിന് ശക്തമായ പിന്തുണ നൽകാൻ തീരുമാനിച്ചു. മുന്നണി ചെയർമാൻ എഫ്. ജോയി, രാജദാസ്, ഷിബു, റെജിമോൻ തുടങ്ങിയവർ സംസാരിച്ചു.