പാറശ്ശാല: ക്ഷീരകർഷക കോൺഗ്രസ് പാറശ്ശാല മണ്ഡലം കമ്മിറ്റിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച "പഠന നിലാവിൽ" നിർദ്ധനരായ പത്തോളം വിദ്യാർത്ഥികൾക്ക് പ്രിയദർശിനി കാരുണ്യവേദി മൊബൈൽ ഫോൺ നൽകി. പരശുവയ്ക്കൽ കോയിക്കൽ ഓഡിറ്റോറിയത്തിൽ മുൻ മന്ത്രി വി.എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ക്ഷീരകർഷക കോൺഗ്രസ് പാറശ്ശാല മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ, മുൻ എം.എൽ.എ എ.ടി. ജോർജ്, കെ.പി.സി.സി സെക്രട്ടറി ആർ. വത്സലൻ, അഡ്വ. മഞ്ചവിളാകം ജയൻ, കൊറ്റാമം വിനോദ്, പാറശ്ശാല വി.അരുൺ, പാറശ്ശാല ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കൊല്ലിയോട് സത്യനേശൻ, സലിംരാജ്, പെരുവിള രവി എന്നിവർ പങ്കെടുത്തു.
ഫോട്ടോ: നിർദ്ധന വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ നൽകുന്ന പഠന നിലാവ് മുൻ മന്ത്രി വി.എസ്.ശിവകുമാർ ഉദ്‌ഘാടനം ചെയ്യുന്നു.