ചേരപ്പള്ളി: ഇറവൂർ വലിയകളം തമ്പുരാൻ ശ്രീദുർഗാദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികവും ഉത്സവവും 15. 16 തീയതികളിൽ കൊവിഡ് നിയന്ത്രണങ്ങൾക്കനുസരിച്ച് നടത്തുന്നതാണെന്ന് ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് വലിയകളം വിജയകുമാരൻ നായരും സെക്രട്ടറി അഖിലും അറിയിച്ചു. ക്ഷേത്രതന്ത്രി കുളപ്പട ഇൗശ്വരൻ പോറ്റിയും മേൽശാന്തി കുളപ്പട ശ്രീധരൻ പോറ്റിയും ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. 15ന് രാവിലെ 6.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 9ന് പ്രതിഷ്ഠാവാർഷിക കലശപൂജ, കലശാഭിഷേകം, വൈകിട്ട് ഭഗവതിസേവ. 16ന് രാവിലെ 9ന് നേർച്ച പൊങ്കാല, 9.15ന് നാഗരൂട്ട്, വൈകിട്ട് അലങ്കാര ദീപാരാധന, പടുക്ക നിവേദ്യം എന്നിവയോട് സമാപിക്കും.