ബാലരാമപുരം: ഇന്ധന വിലവർദ്ധനയിൽ ബാലരാമപുരം പെട്രോൾ പമ്പിന് മുമ്പിൽ കോൺഗ്രസ് നോർത്ത് മണ്ഡലം കമ്മിറ്റി നടത്തിയ ഒപ്പ് ശേഖരണവും ധർണയും കെ.പി.സി.സി സെക്രട്ടറി അഡ്വ.ജി.സുബോധൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ഡി.വിനു അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി വിവിൻ ജോസ്,തലയൽ മധു,റാഫി,കെ.തങ്കരാജൻ, ചന്ദ്രൻ,തേമ്പാമുട്ടം സുനിൽ,മണി കുട്ടൻ തുടങ്ങിയവർ സംബന്ധിച്ചു.
caption ഇന്ധന വിലവർദ്ധനയ്ക്കെതിരെ ബാലരാമപുരം പെട്രോൾ പമ്പിന് മുമ്പിൽ കോൺഗ്രസ് നോർത്ത് മണ്ഡലം കമ്മിറ്റി നടത്തിയ ഒപ്പ് ശേഖരണവും ധർണ്ണയും കെ.പി.സി.സി സെക്രട്ടറി അഡ്വ.ജി.സുബോധൻ ഉദ്ഘാടനം ചെയ്യുന്നു.