petrol

തിരുവനന്തപുരം: ഇന്ധന, പാചകവാതക വില വർദ്ധനയ്ക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കായംകുളം മുതൽ രാജ്ഭവൻ വരെ 100 കിലോമീറ്റർ ദൂരത്തിൽ രണ്ട് ദിവസങ്ങളിലായി സൈക്കിൾ റാലി സംഘടിപ്പിക്കും. ഇന്ന് രാവിലെ 8ന് കായംകുളം കൃഷ്ണപുരത്ത് നിന്നാരംഭിക്കും. ഉച്ചയ്ക്ക് കൊല്ലം നഗരത്തിലെത്തി, വൈകിട്ട് ആദ്യ ദിന യാത്ര കടമ്പാട്ടുകോണത്ത് അവസാനിക്കും. നാളെ കഴക്കൂട്ടത്ത് എത്തിച്ചേരും. അവിടെ നിന്ന് രാജ്ഭവനിലേക്ക് യാത്ര നടത്തും. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എയുടെ നേതൃത്വത്തിൽ നടക്കുന്ന റാലിയിൽ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ബി.വി. ശ്രീനിവാസ് കൊല്ലത്ത് പങ്കെടുക്കും. കൊല്ലത്തും തിരുവനന്തപുരത്തും മറ്റ് പ്രമുഖ നേതാക്കളെത്തും.