photo

നെടുമങ്ങാട്‌: കുറ്റിയാനി കെ.ജി.പരമേശ്വരൻപിള്ള മെമ്മോറിയൽ ഗവണ്മെന്റ് എൽ. പി ആൻഡ് പ്രീപ്രൈമറി സ്കൂളിൽ സമ്പുർണ ഡിജിറ്റൽ വിദ്യാലയ പ്രഖ്യാപനം മന്ത്രി അഡ്വ.ജി.ആർ.അനിൽ നിർവഹിച്ചു.19 കുട്ടികൾക്ക് മൊബൈൽ ഫോണും 142 കുട്ടികൾക്ക് സ്പോർട്സ് കിറ്റും മന്ത്രി വിതരണം ചെയ്തു.പി.ടി.എ പ്രസിഡന്റ്‌ ബിനുകുമാർ അദ്ധ്യഷത വഹിച്ചു.ഹെഡ്മിസ്ട്രസ് സുജ സ്വാഗതം പറഞ്ഞു.വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ജയൻ,ജില്ലാ പഞ്ചായത്ത്‌ മെമ്പർ കെ.വി ശ്രീകാന്ത്, ബ്ലോക്ക്‌ മെമ്പർ കുമാരി അനുജ എ. ജി, വാർഡ് മെമ്പർമാരായ രാകേഷ്, ലതകുമാരി, രാജേഷ് കണ്ണൻ, മുൻ പ്രഥമാദ്ധ്യാപിക ഉഷാകുമാരി, വികസനസമിതി കൺവീനർ വിജയൻ നായർ എന്നിവർ പ്രസംഗിച്ചു.