തിരുവനന്തപുരം: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിൽ കൊവിഡ് രോഗികൾക്ക് പ്രത്യേകം സജ്ജീകരണം ആരംഭിച്ചതിന്റെയും പുതിയ എഫ്ലുവന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റിനെയും ശുചിത്വ മിഷന്റെ സഹായത്തോടെ നിർമ്മിച്ച ബയോപാർക്കിന്റെയും ഉദ്‌ഘാടനം ഇന്ന് സ്‌പീക്കർ എം.ബി.രാജേഷ് നിർവഹിക്കും. രാവിലെ 11ന് നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ നടക്കുന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ്‌കുമാർ അദ്ധ്യക്ഷത വഹിക്കും.എം.എൽ.എമാരായ കെ.ആൻസലൻ,സി.കെ.ഹരീന്ദ്രൻ,ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഷൈലജ ബീഗം,നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർമാൻ പി.കെ.രാജമോഹൻ എന്നിവർ പങ്കെടുക്കും.