തിരുവനന്തപുരം: ലോട്ടറി ടിക്കറ്റിന്റെ മുഖവില 40 രൂപയിൽ നിന്ന് കുറയ്ക്കണമെന്നാവശ്യപ്പെട്ട് കേരള ലോട്ടറി സംരക്ഷണ ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ഏജന്റുമാർ ധനമന്ത്രിക്ക് നിവേദനം നൽകി. ലോട്ടറിയുടെ വില കൂട്ടിയതോടെ ടിക്കറ്റ് വില്പന കുത്തനെ ഇടിഞ്ഞെന്ന് നിവേദനത്തിൽ പറയുന്നു.