തിരുവനന്തപുരം:ജില്ലയിൽ ഇന്നലെ 977 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 898 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ മൂന്ന് പേർ ആരോഗ്യ പ്രവർത്തകരാണ്. 754 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഏഴ് ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.രോഗം സ്ഥിരീകരിച്ച് 9,729 പേരാണ് ഇനി ചികിത്സയിലുള്ളത്. പുതുതായി 1925 പേരെക്കൂടി നിരീക്ഷണത്തിലാക്കി. 2173 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. കൊവിഡുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 32,694 ആയി.