ente-mavum-pookum

ഇന്ത്യൻ പനോരമയിലും ഗോവ ചലച്ചിത്ര മേളയിലും പ്രദർശിപ്പിക്കപ്പെട്ട 'മക്കന' യ്ക്കു ശേഷം റഹീം ഖാദർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'എന്റെ മാവും പൂക്കും' എന്ന സിനിമയിലെ 'നീഹാരമണിയുന്ന...' എന്ന ഗാനം സോഷ്യൽ

മീഡിയകളിൽ ശ്രദ്ധ നേടുന്നു. ശ്വേത മോഹൻ ആലപിച്ച ഗാനത്തിന്റെ രചന ശിവദാസ് തത്തംപിള്ളിയും സംഗീതം ജോർജ് നിർമ്മലും നിർവ്വഹിച്ചിരിക്കുന്നു. സത്യം വീഡയോസാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.

ente-mavum-pookum

എസ്.ആർ.എസ് ക്രിയേഷൻസിന്റെ ബാനറിൽ എസ്.ആർ.സിദ്ധിഖ്, സലീം എലവുംകുടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ടി. ഷമീർ മുഹമ്മദ് നിർവഹിച്ചിരിക്കുന്നു. എഡിറ്റിംഗ്: മെന്റോസ് ആന്റണി, ചിത്രത്തിലെ ഗാനങ്ങൾ വിജയ് യേശുദാസ്, ശ്വേത മോഹൻ എന്നിവരാണ് ആലപിച്ചിരിക്കുന്നത്. പശ്ചാത്തലസംഗീതം: ജുബൈർ മുഹമ്മദ്. പി.ആർ.ഒ: അജയ് തുണ്ടത്തിൽ.