തിരുവനന്തപുരം:എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ സെക്രട്ടറിയുമായി ദീർഘകാലം പ്രവർത്തിച്ച കുറ്റിയാനിക്കാട് മധു തൊഴിലാളികളുടെ സ്‌നേഹവും വിശ്വാസവുമാർജ്ജിച്ച നേതാവായിരുന്ന എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗവും മോട്ടോർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയുമായ പട്ടം ശശിധരൻ പറഞ്ഞു.സ്റ്റാച്ചുവിലെ കുറ്റിയാനിക്കാട് മധു സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സുനിൽ മതിലകം അദ്ധ്യക്ഷത വഹിച്ചു.മൈക്കിൾ ബാസ്റ്റിൻ, കാലടി പ്രേമചന്ദ്രൻ ,പി ഗണേശൻ നായർ ,ബാബുരാജ് എന്നിവർ സംസാരിച്ചു.