കോവളം: ശ്രീനാരായണഗുരദേവൻ പ്രതിഷ്ഠിച്ച പ്രമുഖ ക്ഷേത്രങ്ങളിലെ മേൽശാന്തിയും അഖിലഭാരത ശ്രീനാരായണവൈദികസംഘത്തിന്റെ ജനറൽ സെക്രട്ടറിയുമായിരുന്ന കോളിയൂർ അഖിലൻ തന്ത്രിയുടെ പതിനൊന്നാം അനുസ്മരണം അഖിലൻ തന്ത്രി മെമ്മോറിയൽ കൾചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് നടക്കും. ജീവകാരുണ്യ പ്രവർത്തകനായ ബൈജു എസ്. നെല്ലിമൂടിന്റെ മരണാനന്തര ബഹുമതിയായുളള പുരസ്‌കാരം ഭാര്യ ബിന്ദുവിന് ഇന്ന് ഉച്ചയ്ക്ക് 12ന് എം. വിൻസെന്റ് എം.എൽ.എ, ഡോ ടി.സുരേഷ്‌കുമാർ എന്നിവർ ചേർന്ന് സമ്മാനിക്കും.