ശ്രീകാര്യം: അർദ്ധരാത്രി വാളുമായെത്തി സ്ത്രീകളും കുഞ്ഞും മാത്രം താമസിക്കുന്ന വീടിന്റെ ജനാലച്ചില്ലുകൾ വാളുപയോഗിച്ച് അടിച്ച് തകർക്കുകയും സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്‌ത പ്രതിക്കായി ശ്രീകാര്യം പൊലീസ് അന്വേഷണം ഊർജിതമാക്കി.

കുപ്രസിദ്ധ ഗുണ്ട പോങ്ങുംമൂട് സ്വദേശി ദീപു എസ്. കുമാറിനെയാണ് ശ്രീകാര്യം പൊലീസ് തെരയുന്നത്. കഴിഞ്ഞ ദിവസം രാത്രി 12ഓടെ വാളുമായി പോങ്ങുംമൂട് ദുർഗാ ലെയ്ൻ ബാബുജി നഗറിൽ താമസിക്കുന്ന ശ്രീജയുടെ വീടിന്റെ ജനാലച്ചില്ലുകളാണ് ഇയാൾ തകർത്തത്.

ഈസമയം ശ്രീജയുടെ മാതാവും കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിനുനേരെ ആക്രമണം നടത്താനുള്ള കാരണം വ്യക്തമല്ല. അമിതമായി മദ്യപിച്ചാൽ ഇയാൾ വാളുമായി നാട്ടിൽ ഭീതി പരത്താറുണ്ടെന്ന് പൊലീസ് പറഞ്ഞു.