പാറശ്ശാല: പാറശ്ശാലയിലെ ആട് വളർത്തൽ കേന്ദ്രത്തെ മികവിന്റെ കേന്ദ്രമായി മാറ്റുന്നതോടൊപ്പം കേരളത്തിനാവശ്യമായ ആടുകളെ ഉത്പാദിപ്പിക്കാൻ വികസന പ്രവർത്തനങ്ങൾ ഉറപ്പാക്കുമെന്നും മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ഇന്നലെ കേന്ദ്രം സന്ദർശിച്ച ശേഷം മൃഗസംരക്ഷണ വകുപ്പ് അധികൃതരും ബ്ലോക്ക്, ഗ്രാമപഞ്ചായത്തംഗങ്ങളും ഉൾപ്പെട്ട യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സി.കെ. ഹരീന്ദ്രൻ എം.എൽ.എ, പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ബെൻഡാർവിൻ, പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ചുസ്മിത, മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാൾ, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി കമ്മിഷണർ കൗശിക്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ബീന ബീബി, ജോയിന്റ് ഡയറക്ടർ ഡോ. ഇ.ജെ. പ്രേംജയിൻ, ഡെപ്യൂട്ടി ഡയറക്ടർ റൈനി ജോസഫ്, വാർഡ് മെമ്പർമാർ എന്നിവർ പങ്കെടുത്തു. മുന്നൂറ് ആടുകളുള്ള കേന്ദ്രത്തിന്റെ ശേഷി1000 മൽബറി ആടുകളായി വർദ്ധിപ്പിക്കുന്നതിന് നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കാനും മന്ത്രി നിർദേശം നൽകി.
caption: പാറശ്ശാലയിലെ ആട് വളർത്തൽ കേന്ദ്രം സന്ദർശിച്ച മന്ത്രി ജെ.ചിഞ്ചുറാണി വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നു.