തിരുവനന്തപുരം: മലയാളം മഹാനിഘണ്ടു എഡിറ്റർ നിയമനത്തിനുള്ള യോഗ്യതകളിൽ കേരള സർവകലാശാല തിരുത്തൽ വരുത്തിയത് അന്വേഷിക്കണമെന്ന് പൊലീസ് മേധാവി അനിൽകാന്തിന് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി പരാതി നൽകി. വൈസ് ചാൻസലറും അന്ന് രജിസ്ട്രാറുടെ ചുമതല വഹിച്ചിരുന്ന പ്രസാദും ചേർന്ന് ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് പരാതി.