കൗതുകം ഉണർത്തുന്ന തരത്തിൽ ഇറങ്ങിയ മലയാള സിനിമയുടെ പോസ്റ്റർ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഗോൾഡൻ ട്രംബറ്റ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ അനിൽകുമാർ നമ്പ്യാർ നിർമ്മിച്ച് പ്രശാന്ത് ബി. മോളിക്കൻ സംവിധാനം ചെയ്യുന്ന കൂൺ എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് വ്യത്യസ്തമാകുന്നത്. കൊഴിഞ്ഞ റോസാപുഷ്പങ്ങൾക്കൊപ്പം കമിതാക്കളുടെ കാലുകൾ മാത്രം കാണാനാകുന്ന പോസ്റ്റർ ചർച്ചയായിക്കഴിഞ്ഞു. പ്രശസ്ത താരങ്ങളുടെ ഫേസ്ബുക്ക് പേജ് മുഖേനയാണ് പോസ്റ്റർ റിലീസായത്.
ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയിൽ പ്രശസ്ത താരങ്ങൾ അഭിനയിക്കുന്നു. തിരക്കഥ: അമൽ മോഹൻ, ചായാഗ്രഹണം: ഷിനോബ് ടി. ചാക്കോ, ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ: കെ.ജെ.ഫിലിപ്പ്, കാസ്റ്റിംഗ് ഡയറക്ടർ: ജോൺ ടി. ജോർജ്, സംഗീതം - പശ്ചാത്തല സംഗീതം: അജിത് മാത്യു, എഡിറ്റർ: സുനിൽ കൃഷ്ണ, ആർട്ട് ഡയറക്ടർ: സണ്ണി അങ്കമാലി, പി.ആർ.ഒ: എം.കെ.ഷെജിൻ ആലപ്പുഴ.