തിരുവനന്തപുരം: സ്ത്രീധന വിപത്ത് അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വൈസ്ചാൻസലർമാരുടെ യോഗം വിളിച്ചു. 16ന് ഉച്ചയ്ക്ക് ഒന്നിന് എറണാകുളം ഗസ്റ്റ് ഹൗസിലാണ് യോഗം. എം.ജി, കുസാറ്റ്, കാലിക്കറ്റ്, കണ്ണൂർ, മലയാളം, സംസ്കൃതം, നുവാൽസ്, ഫിഷറീസ്, കാർഷിക വി.സിമാർ യോഗത്തിൽ പങ്കെടുക്കും. സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യില്ലെന്ന് വിദ്യാർത്ഥികളിൽ നിന്ന് പ്രവേശന സമയത്ത് സത്യവാങ്മൂലം വാങ്ങാൻ നിർദ്ദേശിക്കും.