covid-test

തിരുവനന്തപുരം : ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മാറ്റമില്ലാതെ തുടരുന്ന സാഹര്യത്തിൽ കൊവിഡ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടി.പി.ആർ കൂടുതലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മെഗാ ടെസ്റ്റിംഗ് ഡ്രൈവ് നടത്തും. ഇന്നും നാളെയുമായി രണ്ടരലക്ഷം പേരിൽ അധികമായി പരിശോധന നടത്തും. വാർഡ് തല റാപ്പിഡ് റെസ്‌പോൺസ് ടീം പ്രവർത്തനം ശക്തിപ്പെടുത്തും. സമ്പർക്കാന്വേഷണവും ടെസ്റ്റിംഗും കൊവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. കൃത്യസമയത്ത് രണ്ടാം ഡോസ് വാക്സിൻ നൽകാൻ ശ്രദ്ധിക്കും. സ്വകാര്യ സ്ഥാപനങ്ങളിൽ സ്വകാര്യ ആശുപത്രികൾ മുഖേന വാക്‌സിൻ സൗജന്യമായി നൽകാൻ നടപടിയെടുക്കും.

 14,539​ ​രോ​ഗി​ക​ൾ​ 124​ ​മ​ര​ണം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സം​സ്ഥാ​ന​ത്ത് ​ഇ​ന്ന​ലെ​ 14,539​ ​പേ​ർ​ക്ക് ​കൂ​ടി​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ചു.​ 24​ ​മ​ണി​ക്കൂ​റി​നി​ടെ​ 1,39,049​ ​സാ​മ്പി​ളു​ക​ളാ​ണ് ​പ​രി​ശോ​ധി​ച്ച​ത്.​ 10.46​ ​ശ​ത​മാ​ന​മാ​ണ് ​ടെ​സ്റ്റ് ​പോ​സി​റ്റി​വി​റ്റി​ ​നി​ര​ക്ക്.​ 124​ ​മ​ര​ണ​ങ്ങ​ളും​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.​ ​ഇ​തോ​ടെ​ ​ആ​കെ​ ​മ​ര​ണം​ 14,810​ ​ആ​യി.