വയനാട്ടിലെ ഗോത്ര വിഭാഗമായ പണിയ സമുദായത്തിന്റെ കാലഹരണപ്പെട്ട ആചാരങ്ങളുടെയും അനുഷ്ടാനങ്ങളുടെയും കഥ പറയുന്ന 'തുടി' എന്ന സിനിമ പ്രശസ്ത സംവിധായാകൻ ജയരാജിന്റ ഒ.ടി.ടി പ്ലേറ്റ്‌ഫോമായ ROOTS ൽ റിലീസായി. ജോമോൻ ജോർജ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ഈ സിനിമ മേച്ചേരി മൂവീസിന്റെ ബാനറിൽ ജോബി.എം.ജെ ആണ് നിർമ്മിക്കുന്നത്. പണിയ ഗോത്ര ഭാഷയിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമ പണിയ ഗോത്രത്തിന്റെ ജിവിതം പറയുന്നു. പ്രശസ്ത നാടകപ്രവർത്തകൻ സുഗതൻമാസ്റ്റർ പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിൽ ഗോത്ര സമൂഹത്തിലെ കലാകാരൻമാരും അഭിനയിക്കുന്നു. അഖില വെള്ളമുണ്ട, സുനിൽ മേലോത്ത് എന്നിവർ എഴുതിയിരിക്കുന്ന ഗാനങ്ങൾക്ക് ജയകാർത്തി സംഗീതം നൽകിയിരിക്കുന്നു. ഗോത്ര ഭാഷയിലും ഗോത്ര സംസ്‌കാരത്തിന്റെ താളങ്ങളിലും ചിട്ടപ്പെടുത്തിയിരിക്കിന്ന ഇതിലെ ഗാനങ്ങളും യൂട്യൂബിൽ തരംഗം സൃഷ്ടിച്ചു. സന്തോഷ് മാനസം ക്യാമറയും മനു ഉദയഗിരി എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.പി.ആർ.ഒ: ബിജു പുത്തൂർ. നിശ്ചിതരേഖകളിൽ നിന്നും വ്യത്യസ്തമായി സമാന്തര സിനിമകളുടെ കാലത്തേക്ക് കടന്നുപോകുന്ന കലാലോകത്തിൽ ഒരു പുതിയ ചുവടുവയ്പാണ് 'തുടി'.