വെള്ളറട: വെള്ളറട രാജേന്ദ്ര ഹൈസ്കൂളിലെ (വി.പി.എം. എച്ച്.എസ്.എസ്) സീനിയർ പൂർവ വിദ്യാർത്ഥികളുടെ 80-81 ബാച്ച് കൂട്ടായ്മ,നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠന സഹായത്തിനായി മൊബൈൽ ഫോണുകൾ വിതരണം ചെയ്തു.സ്കൂൾ പ്രിൻസിപ്പലിന്റെ സാന്നിദ്ധ്യത്തിൽ ഹെഡ് മാസ്റ്റർ രക്ഷിതാക്കൾക്ക് ഫോണുകൾ കൈമാറി.കൂട്ടായ്മയിലെ അംഗവും വെള്ളറട പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ മംഗൾദാസ്,മോഡൽ സ്കൂൾ അദ്ധ്യാപകൻ ജെ. അനിൽകുമാർ,81 ബാച്ച് ലീഡർ അലക്സാണ്ടർ,മുൻ സൈനികൻ റോബിൻസൺ,പൊതു പ്രവർത്തകൻ വിഭുകുമാർ,പ്രവാസി സംഘടനാ പ്രവർത്തക പനച്ചമൂട് ലീല എന്നിവർ പങ്കെടുത്തു.