നെടുമങ്ങാട്:സി.പി.എം ആഹ്വാനം ചെയ്ത സ്ത്രീപക്ഷ കേരളം ക്യാമ്പയിന്റെ ഭാഗമായി പൂവത്തൂർ ലോക്കൽ കമ്മിറ്റിയിലെ എട്ട് കേന്ദ്രങ്ങളിൽ ബഹുജന കൂട്ടായ്മകൾ നടന്നു.കുശർക്കോട്ട് ഡോ. ബി. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ആർ. മധു അദ്ധ്യക്ഷത വഹിച്ചു.എസ്. എസ് ബിജു സ്വാഗതം പറഞ്ഞു.പൂവത്തൂരിൽ ജേണലിസം ഗവേഷണ വിദ്യാർത്ഥി എ.വി അനഘ ഉദ്ഘാടനം ചെയ്തു.എസ്.എസ് ബിജു അദ്ധ്യക്ഷനായിരുന്നു.മണക്കോട്ട് ബി. സതീശൻ, വേങ്കോട്ട് എസ്.എസ് ബിജു, പരിയാരത്ത് ഇരിഞ്ചയം രവി, പുങ്കുമ്മൂട്ടിൽ എസ്.രാജേന്ദ്രൻ,നെട്ടയിൽ കെ.ആർ രഞ്ജിത്കൃഷ്ണ എന്നിവരും ഉദ്ഘാടനം ചെയ്തു.ഷിനി പുങ്കുമ്മൂട്‌, എസ്.സിന്ധു, ഒ.ലളിതബിക,വി.എ നളിനകുമാരി,എം.പി സജിത എന്നിവർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കെ. എസ് ഉദയകുമാർ,വി.അനിൽകുമാർ,എം.ജയകുമാർ,ആർ.സിന്ധുക്കുട്ടൻ,എം.ശശികുമാർ,ബി.എ.അഖിൽ,എം.വിശ്വനാഥൻ,ബി. അനീഷ് ചന്ദ്രൻ,എം.പി.സനൽ എന്നിവർ നേതൃത്വം നൽകി.