നെയ്യാറ്റിൻകര: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ യൂത്ത്‌കെയർ പദ്ധതി പ്രകാരം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നിനോ അലക്സിന്റെ നേതൃത്വത്തിൽ അതിയന്നൂർ പഞ്ചായത്തിലെ മോഹനൻ - ലീല ദമ്പതികൾക്കായി നിർമ്മിച്ച് നൽകുന്ന വീടിന്റെ താക്കോൽ ദാനം ഇന്ന് രാവിലെ 8ന് ഉമ്മൻചാണ്ടി നിർവഹിക്കും. കമുകിൻകോട് കൊച്ചുപള്ളിക്ക് സമീപം നിനോ അലക്സിൻറെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം ഉമ്മൻചാണ്ടി ഉദ്‌ഘാടനം ചെയ്യും. കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർരവി മുഖ്യാതിഥിയായിരിക്കും. കമുകിൻകോട് ഇടവക വികാരി ഫാ. ജോയി മത്യാസ് ചടങ്ങിൽ മുഖ്യസാന്നിദ്ധ്യം വഹിക്കും ഡി.സി.സി ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷാ, കെ.പി.സി.സി ഭാരവാഹികളായ അഡ്വ. എസ്.കെ. അശോക് കുമാർ, അഡ്വ. പ്രാണകുമാർ, മുൻ എം.എൽ.എ ആർ. സെൽവരാജ്, അതിയന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി. സുനിൽ, യൂത്ത് കോൺഗ്രസ് നെയ്യാറ്റിൻകര നിയോജക മണ്ഡലം പ്രസിഡന്റ് ചെങ്കൽ റെജി, കോൺഗ്രസ് യൂത്ത് കോൺഗ്രസ് നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.