തിരുവനന്തപുരം: ബാരൻ ടെക്‌സിന്റെ ഉത്പന്നമായ ഹിപ്‌നോ എനർജി ഡ്രിങ്കിന്റെ ഇന്ത്യയിലെ ഏക വിതരണക്കാരായ തിരുവനന്തപുരത്തെ കേഡൻ എക്സിം പ്രൈവറ്റ് ലിമിറ്റഡ് മാർക്കറ്റിംഗ് വിതരണ ശൃംഖലകൾ വിപുലീകരിക്കുന്നു.
കഴിഞ്ഞ ഒക്ടോബറിൽ പ്രവർത്തനമാരംഭിച്ച കേഡൻ എക്സിം രാജ്യമൊട്ടാകെ നിർമ്മാണ യൂണിറ്റുകൾ ആരംഭിക്കാനൊരുങ്ങുകയാണ്. പരിചയസമ്പന്നരായ ഡയറക്ടർമാരുടെ നേതൃത്വത്തിൽ സമർത്ഥരായ മാർക്കറ്റിംഗ് സെയിൽസ് വിഭാഗമാണ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. പ്രവർത്തനം വിപുലീകരിക്കുന്നതോടെ സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി തൊഴിലവസരങ്ങളുമുണ്ടാകും. നഗരപരിധിയിൽ പത്തു കിലോ മീറ്റർ ചുറ്റളവിൽ രണ്ടു മണിക്കൂറിനുള്ളിൽ നിത്യോപയോഗ സാധനങ്ങൾ ഹോം ഡെലിവറിയായി എത്തിക്കുന്നതിനായി 'ക്വിക്ക് ബാസ്‌ക്കറ്റ്' എന്ന ഓൺലൈൻ ആപ്പ് വികസിപ്പിച്ചെടുത്ത് ട്രയൽ റൺ നടക്കുകയാണ്. ആദ്യഘട്ടത്തിൽ നഗര പരിധിയിൽ മാത്രമാണ് സേവനം ലഭിക്കുക.