പാറശാല: കൊല്ലങ്കോട് പേട്ടക്കട ശ്രീ ഇശക്കിയമ്മൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവം 13 മുതൽ 15 വരെ നടക്കും.പതിവ് പൂജകൾക്ക് പുറമെ ദിവസവും രാവിലെ 6 ന് ഗണപതി ഹോമം, ഉച്ചക്ക് 12.30 ന് അന്നദാനം. ഇന്ന് രാവിലെ 6 ന് മഹാമൃത്യുജ്ഞയ ഹോമം, 7 ന് തിലഹോമം, 8 ന് ശ്രീ മഹാവിഷ്‌ണു സായൂജ്യ പൂജ, വൈകുന്നേരം 6 ന് ദേവി പൂജ, 7 ന് വാസ്തുബലി, 8 ന് വാസ്തുഹോമം. 15 ന് രാവിലെ 11 ന് പ്രതിഷ്ഠ, വൈകിട്ട് 6ന് വിളക്ക് പൂജ, 7ന് ദീപാരാധന.