മലയിൻകീഴ്: ഹിന്ദു ഐക്യവേദി മലയിൻകീഴ് പഞ്ചായത്ത് സമ്മേളനം വേദി ജില്ലാ വർക്കിംഗ് പ്രസിഡന്റ് കൊണ്ണിയൂർ എൽ.ഹരികുമാർ ഉദ്ഘാടനം ചെയ്തു.കാട്ടാക്കട താലൂക്ക് സെക്രട്ടറി സി.ആർ കിരൺ അദ്ധ്യക്ഷനായി. മധു ആൽത്തറ സ്വാഗതവും സജികുമാർ നന്ദിയും പറഞ്ഞു. താലൂക്ക് ട്രഷറർ വി.ജഗദീഷ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.ജയചന്ദ്രൻ നായർ (രക്ഷാധികാരി), വിജയൻ (പ്രസിഡന്റ്),ഗോപാലകൃഷ്ണൻ, ഷിനു കോവിലുവിള മച്ചേൽ, അജയൻ കരിപ്പൂര് (വൈസ് പ്രസിഡന്റുമാർ), മധു ആൽത്തറ (ജനറൽ സെക്രട്ടറി), സജികുമാർ, അഭിഷേക്, രതീഷ് (സെക്രട്ടറിമാർ), സുജിത് ആൽത്തറ (ട്രഷറർ), ഹരി (സമിതിയംഗം) എന്നിവരാണ് പുതിയ പഞ്ചായത്ത് ഭാരവാഹികൾ.