വെഞ്ഞാറമൂട്:പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന പുല്ലമ്പാറയിലെ ജനപ്രതിനിധികൾക്ക് മാസ്ക് കിറ്റ് നൽകി. പുല്ലമ്പാറ പഞ്ചായത്ത് നെഹ്റു സെന്ററാണ് മാസ്ക് കിറ്റ് നൽകിയത്.പഞ്ചായത്തുതല ഉദ്ഘാടനം പ പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാജേഷ്,വൈസ് പ്രസിഡന്റ് അശ്വതി ആർ.എസിന് മാസ്ക് കിറ്റ് നൽകി നിർവഹിച്ചു.നെഹ്റു സെന്റർ പുല്ലമ്പാറ ചെയർമാൻ എം.എ.ജഗ്ഫർ അദ്ധ്യക്ഷത വഹിച്ചു.വാർഡ് അംഗങ്ങളായ പേരുമല ഷാജി,പുല്ലമ്പാറ ദിലീപ്,ബിന്ദു,മെഡിക്കൽ ഓഫീസർ ഡോ.നിജു.എം.എൽ,ചിറയിൽ ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു.