theettappul

വിതുര: ധവളവിപ്ലവം പാൽക്കുടങ്ങൾ നിറച്ച വിതുര ജഴ്സി ഫാമിൽ പുതുപുത്തൻ കാർഷികപദ്ധതികൾക്ക് തുടക്കം കുറിക്കുന്നു. മൃഗ സംരക്ഷണ വകുപ്പിന്റെ കീഴിലുള്ള വിതുര അടിപറമ്പ് ജെഴ്സിഫാമിൽ തൊഴിലുറപ്പു പദ്ധതിയിലൂടെ നടപ്പാക്കിയ കാർഷിക പദ്ധതികൾ ഫലം കണ്ടതോടെയാണ് പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നത്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഫാമിൽ നടപ്പാക്കിയ കൃഷി വൻ വിജയമായതോടെയാണ് ഒരു കോടിയുടെ പുതിയ കാർഷിക പദ്ധതികൾ ആവിഷ്കരിക്കുന്നത്.

വർഷങ്ങളായി തരിശായിക്കിടന്ന 15 ഏക്കറിലധികം വരുന്ന ഫാമിൽ ഇപ്പോൾ വിവിധയിനം തീറ്റപ്പുല്ലുകളും സങ്കരയിനം ചോളവുമാണ് നിറഞ്ഞുകിടക്കുന്നത്. തൊഴിലുറപ്പ് പദ്ധതി കാർഷിക സമൃദ്ധിക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിന്റെ ഉത്തമ മാതൃക കൂടിയാണ് ഫാം. പശുക്കളുടെ എണ്ണം

വർദ്ധിച്ചതോടെ ആഹാര ആവശ്യങ്ങൾ നിറവേറ്റുക എന്നത് വെല്ലുവിളിയായി. ഈ വെല്ലുവിളിയാണ് കൃഷിയിലൂടെ പരിഹരിച്ചത്.

വന്യമൃഗഭീഷണി, ജലദൗർലഭ്യം, തൊഴിലാളി ക്ഷാമം എന്നിവയാണ് വർഷങ്ങളായി ഫാം നേരിട്ടിരുന്ന പ്രതികൂല ഘടകങ്ങൾ. ഈ അവസരത്തിലാണ് വിതുര ഗ്രാമപഞ്ചായത്ത് ഇടപെട്ടത്. കഴിഞ്ഞ സാമ്പത്തിക വർഷം 35 ലക്ഷത്തിന്റെ തൊഴിലുറപ്പ് പദ്ധതിയാണ് ഫാമിൽ നടപ്പിലാക്കിയത്. പുതുതായി നടപ്പിലാക്കുവാൻ പോകുന്ന പദ്ധതികൂടി യാഥാ‌ർത്ഥ്യമാകുന്നതോടെ ഫാം കൂടുതൽ പുരോഗതിയിലേക്ക് നീങ്ങും.

വിജയം കണ്ടത്............ 35 ലക്ഷംരൂപയുടെ തൊഴിലുറപ്പ് തൊഴിലാളികൾ നടത്തിയ തീറ്റപ്പുൽകൃഷി

നാടിന്റെപാലാഴി

അടിപറമ്പ് ജഴ്സിഫാമിൽ പ്രതിദിനം 1200 ലിറ്റർ പാലാണ് ഉത്പാദിപ്പിക്കുന്നത്. ജില്ലാപഞ്ചായത്ത് നടപ്പിലാക്കിയ ഗ്രീൻമിൽക്ക് പദ്ധതിക്കായി പ്രതിദിനം 400 ലീറ്റർ പാൽനൽകുന്നുണ്ട്. ഫാമിൽ പാൽവാങ്ങുന്നതിനായി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽനിന്നും രാവിലെയും, വൈകിട്ടുമായി ധാരാളം പേർ എത്തുന്നുണ്ട്. ഇടക്കാലത്ത് ഫാമിന്റെ പ്രവർത്തനം താളംതെറ്റിയെങ്കിലും മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവിന്റെ നേതൃത്വത്തിൽ ഫാമിൽ നടപ്പിലാക്കിയ വിവിധവികസന പദ്ധതികൾ ലക്ഷ്യം കാണുകയും ഫാം വീണ്ടും പുരോഗതിയിലേക്ക് കുതിക്കുകയുമായിരുന്നു.

ഉദ്ഘാടനം നാളെ

സർക്കാരിന്റെ നൂറ്ദിനകർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ വിനിയോഗിച്ച് വിതുര പഞ്ചായത്ത് ജഴ്സിഫാമിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ രാവിലെ പത്തിന് ജി. സ്റ്റീഫൻ എം.എൽ.എ നിർവഹിക്കും. വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബാബുരാജ്, ജില്ലാപഞ്ചായത്തംഗം മിനി, ബ്ലോക്ക് പഞ്ചായത്തംഗം ഷാജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷാആനന്ദ്, മരുതാമല വാർഡ് മെമ്പർ ഗിരീഷ്കുമാർ എന്നിവരും മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയകക്ഷിനേതാക്കളും ചടങ്ങിൽ പങ്കെടുക്കും.

ആസൂത്രണ മികവ്

 മൃഗസംരക്ഷണ വകുപ്പിന്റെ ഫാമുകളിൽ ആദ്യമായി നടപ്പിലാക്കിയ സങ്കരയിനം ചോളക്കൃഷി നിറസമൃദ്ധി നൽകി

തൊഴിലുറപ്പ് പദ്ധതിവഴി കേരള കാർഷിക സർവകലാശാലയുടെ സുഗുണ, സുസ്ഥിര എന്നീ തീറ്റപ്പുൽകൃഷിയുടെ മാതൃകാപ്രദർശന തോട്ടം ഒരുക്കി

 സങ്കരയിനം നേപ്പിയർ കൃഷി വ്യാപനത്തിനും പദ്ധതി സഹായിച്ചു. ഈ രീതിയിൽ

ഹരിത കേരള മിഷനിലൂടെ ഫാമിലെ 15 ഏക്കർ തരിശ് സ്ഥലമാണ് ഹരിതാഭമായി

പടം

വിതുര അടിപറമ്പ് ജഴ്സിഫാമിലെ തീറ്റപ്പുൽകൃഷി