s-radhakrishnan-nair

കഴക്കൂട്ടം: പള്ളിപ്പുറം സി.ആർ.പി.എഫിന്റെ തലവനായി ഡി.ഐ.ജി എസ്‌. രാധാകൃഷ്‌ണൻ നായർ നാളെ ചുമതലയേൽക്കും. തിരുവല്ലം കല്പകശേരിയിൽ ശേഖരൻ നായരുടെയും ലളിതമ്മയുടെയും മകനാണ്. 1983ൽ പള്ളിപ്പുറം ക്യാമ്പിൽ നിന്ന് സ്‌പോർട്സ് ക്വാട്ടയിൽ സി.ആർ.പി.എഫിൽ ചേർന്ന ഇദ്ദേഹം 1983 മുതൽ 1991 വരെ നീന്തലിൽ ചാമ്പ്യനായിരുന്നു.

പത്താം ഏഷ്യൻ ഗെയിംസിലും പിന്നീടുള്ള അന്താരാഷ്ട്ര മത്സരങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചു. 2012ൽ മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിനും അർഹനായി. 1993ൽ അമേരിക്കയിൽ നടന്ന വേൾഡ് പൊലീസ് ഗെയിംസിൽ വെള്ളി, വെങ്കലം മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്. 2016 മുതൽ ഡി.ഐ.ജി പദത്തിലെത്തി. നിലവിൽ മുംബയിലായിരുന്നു. ഭാര്യ: ഗായത്രി. മകൻ ഡോ. അഖിൽ ആർ. കൃഷ്‌ണൻ. ശ്രീനഗറിലേക്ക് സ്ഥലം മാറിപ്പോകുന്ന ഡി.ഐ.ജി മാത്യൂ ജോണിന് പകരമാണ് ഇദ്ദേഹമെത്തുന്നത്.