പാലോട്:തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി ചെറ്റച്ചൽ ജഴ്സി ഫാം എക്സ്റ്റൻഷൻ യൂണിറ്റിൽ 30 ലക്ഷം ചെലവഴിച്ച് ആരംഭിക്കുന്ന തീറ്റപ്പുൽ കൃഷി വിതുര പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബാബുരാജ് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ സുരേന്ദ്രൻ നായർ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൃഷ്ണകുമാരി,പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജു, ജഴ്സി ഫാം അസ്സി.ഡയറക്ടർ ഗീത,വെറ്റിനറി സർജൻ ഡോ.സജീവ് കുമാർ, കൃഷി ഓഫീസർ ശരണ്യ,ഡോ.ഹഫീസ്,ഡോ.ശരൺ, തൊഴിലുറപ്പ് എ.ഇ.രാഹുൽ എന്നിവർ പങ്കെടുത്തു.
caption: ചെറ്റച്ചൽ ജഴ്സി ഫാമിൽ ആരംഭിക്കുന്ന തീറ്റപ്പുൽ കൃഷിയുടെ ഉദ്ഘാടനം വിതുര പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബാബുരാജ് നിർവഹിക്കുന്നു