പൂവാർ: എം.എസ്. ബാബുരാജ് ഫൗണ്ടേഷന്റെ 10001 രൂപയും പ്രശസ്തി പത്രവും അടങ്ങിയ പ്രഥമ പുരസ്കാരത്തിന് ഡോ. ആർ. ആൽവിൻ ജോസ് അർഹനായി. സംഗീത ലോകത്ത് രണ്ട് സ്വരങ്ങൾ കൊണ്ട് ഗാനം ചിട്ടപ്പെടുത്തിയതിന് ലിംക ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടം നേടിയതിനു പിന്നാലെയായിരുന്നു പുരസ്കാരം. രണ്ട് സ്വരങ്ങൾ കൊണ്ട് ചിട്ടപ്പെടുത്തിയ പാട്ടുമായി വിവിധ ഭാഷയിലൂടെ വിവിധ രാജ്യങ്ങളിൽ ശ്രദ്ധയാർജ്ജിച്ച് ഗിന്നസ്സിൽ ഇടം നേടാനുള്ള പരിശ്രമത്തിലാണ് ആൽവിൻ ജോസ്. എം.എസ്. ബാബുരാജ് ഫൗണ്ടേഷൻ സെക്രട്ടറി കരുമം മോഹനൻ, പ്രസിഡന്റ് ദിലീപ് വെങ്ങാനൂർ എന്നിവർ ചേർന്ന് ആൽവിന്റെ കാഞ്ഞിരംകുളത്തെ വീട്ടിലെത്തിയാണ് പുരസ്ക്കാരം നൽകി ആദരിച്ചത്.
caption: എം.എസ്.ബാബുരാജ് ഫൗണ്ടേഷൻ പ്രഥമ പുരസ്കാരം ഡോ. ആർ. ആൽവിൻ ജോസിന് ഫൗണ്ടേഷൻ സെക്രട്ടറി കരുമം മോഹനൻ, പ്രസിഡന്റ് വെങ്ങാനൂർ ദിലീപ് എന്നിവർ നൽകുന്നു.