ആറ്റിങ്ങൽ:വലിയകുന്ന് ഗവൺമെന്റ് താലൂക്കാശുപത്രിയിലെ എച്ച്.എം.സി ജീവനക്കാർ സി.ഐ.ടി.യു യൂണിയൻ രൂപീകരിച്ചു.
രൂപീകരണ യോഗം സി.ഐ.ടി.യു സംസ്ഥാന കമ്മറ്റിയംഗം ആർ.രാമു ഉദ്ഘാടനം ചെയ്തു.ജി.എസ്.ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.റ്റി. യു ഏര്യാസെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ,കെ.ശിവദാസൻ ,ലാലു. എൽ. സലിം,അനീഷ്.എസ്,എൻ.സുരേഷ്ബാബു തുടങ്ങിയവർ സംസാരിച്ചു.യൂണിറ്റ് ഭാരവാഹികളായി ജി.എസ്.ദിലീപ് കുമാർ ( പ്രസിഡൻ്റ്) ശാരിക, അശ്വതി (വൈസ് പ്രസിഡൻ്റ്) അനീഷ്.എസ് (സെക്രട്ടറി),ബീന,അനുരാഗ് (ജോയിന്റ് സെക്രട്ടറി),എൻ.സുരേഷ് ബാബു. (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.