തിരുവനന്തപുരം: കേരളകൗമുദിയുടെ 2021-22 വർഷത്തെ വലിയ പഞ്ചാംഗം ആറ്റുകാൽ ദേവിക്ഷേത്ര സന്നിധിയിൽ പ്രകാശനം ചെയ്‌തു. കേരളകൗമുദി ജോയിന്റ് മാനേജിംഗ് ഡയറക്ടർ ദർശൻ രവിയും ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ശിശുപാലൻ നായരും ചേർന്ന് അർജുൻ അസോസിയേറ്റ്‌സ് എം.ഡി ബി. അർജുന് നൽകിയായിരുന്നു പ്രകാശനം.
എക്സിക്യൂട്ടീവ് ഓഫീസർ ഉണ്ണികൃഷ്ണൻ, സ്‌പെഷ്യൽ പ്രോജക്ട് എഡിറ്റർ മഞ്ചു വെള്ളായണി, ജനറൽ മാനേജർ (സെയിൽസ്) ഡി.ശ്രീസാഗർ, പ്രൊഡക്ഷൻ ഹെഡ് കെ.എസ്.സാബു, കോർപ്പറേറ്റ് മാനേജർ (പീരിയോഡിക്കൽസ്) മനേഷ് കൃഷ്ണ, അർജുൻ അസോസിയേറ്റ്‌സ് ഡയറക്ടർ എ.ബി.ജിഷ്‌ണു അർജുൻ, അസിസ്റ്റന്റ് മാനേജർ (പരസ്യം) രതീഷ്,എക്സിക്യുട്ടീവ് ഹരി എന്നിവർ പങ്കെടുത്തു.
ജ്യോതിർഗണിത പണ്ഡിതൻ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട് തയ്യാറാക്കിയ വലിയ പഞ്ചാംഗത്തിൽ ഓരോ നക്ഷത്രക്കാരുടെയും ഒരു വർഷത്തെ ഫലവും പരിഹാരങ്ങളും നിത്യജീവിതത്തിന് പ്രയോജനം ചെയ്യുന്ന ആചാരങ്ങൾ, മുഹൂർത്തങ്ങൾ, പ്രാർത്ഥനാ മന്ത്രങ്ങൾ എന്നിവയുമുണ്ട്. കേരളകൗമുദി ഏജന്റുമാർ വഴിയും, ബുക്ക് സ്റ്റാളുകൾ വഴിയും ലഭ്യമാണ്.