mamootty

താരങ്ങൾ പങ്കെടുക്കുന്ന കല്യാണങ്ങളുടെയും പൊതുപരിപാടികളുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരാറുണ്ട്. ഇപ്പോഴിതാ ഒരു കല്യാണവീട്ടിലെത്തിയ മമ്മൂട്ടിയുടെ ചിത്രമാണ് തരംഗമാകുന്നത്. തന്നേക്കാൾ ഉയരമുള്ള കല്യാണപയ്യനെ കൗതുകത്തോടെ നോക്കുന്ന താരത്തെയാണ് ചിത്രത്തിൽ കാണാനാവുക. ചിത്രം ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. ഇവനെ ഇനിയും വളരാൻ അനുവദിച്ചു കൂടാ, പൊക്കമൊക്കെ ഔട്ട് ഓഫ് ഫാഷനായി കേട്ടോ എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ. ലോക്ക്ഡൗൺ കാലത്ത് മമ്മൂട്ടിയുടെ ഫോട്ടോകൾ ഏറെ ജനപ്രിയമായിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോഴെല്ലാം അത് തരംഗമാകാറുണ്ട്. ഏതാനും മാസം മുമ്പ് അദ്ദേഹം നീട്ടി വളർത്തിയ താടിയും മുടിയുമുള്ള ലുക്ക് പങ്കുവച്ചിരുന്നു. മുടി അലസമായി മുന്നിലേക്ക് വീണ് കിടക്കുന്ന ലുക്കിലായിരുന്നു ചിത്രങ്ങൾ.

mamootty

ലോക്ക്ഡൗൺ കാലം വായനയിലൂടെ കടന്നുപോവുകയാണ് താരം. കഴിഞ്ഞ ദിവസം താരം പങ്കുവച്ച ചിത്രവും വായനയെ കുറിച്ചുള്ളതായിരുന്നു. ഒരു ബുക്ക് ഷെൽഫിനടുത്ത് നിൽക്കുന്ന ചിത്രമാണ് മമ്മൂട്ടി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഷെയർ ചെയ്തത്. വശത്തേക്ക് ചരിഞ്ഞു നിൽക്കുന്ന അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് ജനലിലൂടെ വെയിലേൽക്കുന്നതായി കാണാം. ഇരുട്ടും വെളിച്ചവും ചേർന്നുകൊണ്ടുള്ള ചിത്രത്തിൽ കുറച്ച് താടി നീണ്ട് കണ്ണട ധരിച്ച് നീല ഷർട്ടും ജീൻസും ധരിച്ച ഗെറ്റപ്പിലാണ് താരം. അറിവിന്റെ സമുദ്രത്തിലെ കുറച്ച് തുള്ളികളെങ്കിലും വായിച്ച് തീർക്കാം എന്ന ക്യപ്ഷനും ചിത്രത്തിനൊപ്പം നൽകിയിരിക്കുന്നു. "അറിവിന്റെ ഒരു സമുദ്രം. ഞാനും വായിക്കണം, കുറച്ച് തുള്ളികൾ," മമ്മൂട്ടി കുറിച്ചു. 'സെൽഫ് പോട്രെ്ര്രയ്' എന്ന ഹാഷ് ടാഗോട് കൂടിയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.