നെയ്യാറ്റിൻകര: കൊവിഡ് ജീവിതത്തിന്റെ താളം തെറ്റിച്ചുവെന്ന് സ്പീക്കർ എം.ബി. രാജേഷ്. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ കൊവിഡ് രോഗികൾക്കായുള്ള ഡയാലിസിസ് യൂണിറ്റിന്റെയും എഫ്ളുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെയും ശുചിത്വമിഷന്റെ സഹായത്തോടെ നിർമ്മിച്ച ബയോ പാർക്കിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് എന്ന ഒരു വലിയ പ്രതികൂല സാഹചര്യത്തെ അഭിമുഖീകരിച്ചാണ് നാം മുന്നേറുന്നത്. അതിനെ എങ്ങനെ നേരിടണമെന്ന് ഒരു വ്യക്തമായ ധാരണയില്ല-അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ആർ. സലൂജ സ്വാഗതം ആശംസിച്ചു. എം.എൽ.എമാരായ കെ.ആൻസലൻ, സി.കെ. ഹരീന്ദ്രൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ. ഷൈലജാ ബീഗം, നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ. രാജ്മോഹൻ, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത എസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ജലീൽ, ജില്ലാപഞ്ചായത്തംഗങ്ങളായ വി.എസ് ബിനു, അഡ്വ. വിനോദ് കോട്ടുകാൽ, സൂര്യ എസ്.പ്രേം, നെയ്യാറ്റിൻകര നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്ക്ളിൻ, ആശുപത്രി സൂപ്രണ്ട് ഡോ.എസ്. വത്സല എന്നിവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഡി. രാജേഷ് നന്ദി പറഞ്ഞു.
caption നെയ്യാറ്രിൻകര ജനറൽ ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം സ്പീക്കർ എം.ബി. രാജേഷ് നിർവഹിക്കുന്നു.